2015ൽ സുപ്രീംകോടതി നിർത്തിവയ്‌ക്കുന്നതിനുമുമ്പ് രാജ്യത്തെ 31 കോടി വോട്ടർമാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഒട്ടേറെ യഥാർഥ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായി എന്നാണ് യെച്ചൂരി കത്തിലൂടെ വ്യക്തമാക്കുന്ന
ഉദ്ദവ് താക്കറെ സര്‍ക്കാരിനെ ബിജെപിയുടെ സഹായത്തോടെ അട്ടിമറിച്ച് മുഖ്യമന്ത്രിയായ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ തനിക്കൊപ്പം വരാത്ത വിഭാഗം എം എല്‍ എമാരെ യോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു
ഇടതുമുന്നണിക്കുള്ള രണ്ട് സീറ്റികളിലൊന്ന് പി സി ചാക്കോയ്ക്ക് നൽകാൻ സാധ്യത. പാലാ സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനൽകിയതിന് പകരമായി ഒഴിവുവരുന്നതിൽ ഒരു രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്നാണ് എൻസിപിയുടെ ആവശ്യം. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയിച്ചതില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി.
പതിനാലാം നിയമ സഭയുടെ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും, തെരഞ്ഞെടപ്പ് നടത്താന്‍ സാധിക്കില്ലെന്ന് കോടതിയെ അന്ന് തന്നെ അറിയിക്കുകയായിരുന്നു.
സമ്മതിദായകർ വോട്ടു രേഖപ്പെടുത്തിയ ഉടൻ തന്നെ ‘നിങ്ങൾ ആർക്കു വോട്ടു ചെയ്തു?’ എന്ന് ആരാഞ്ഞ് കൊണ്ട് നടത്തുന്ന, വോട്ടർമാരുടെ തെരഞ്ഞെടുപ്പാണ് ഇലക്ഷൻ എകിസ്റ്റ് പോൾ (election exit poll).
സംസ്ഥാനത്ത് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതിനാലാണ് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്
ഇരട്ടവോട്ട് വിഷയത്തില്‍ അടിയന്തരനടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരട്ടവോട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്
പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസിന്‍റെ അഭാവത്തില്‍ ജസ്റ്റിസ് രവി കുമാറാണ് കേസ് പരിഗണിച്ചത്. വോട്ടര്‍ പട്ടികയില്‍ ചിലയാളുകള്‍ക്ക് അഞ്ചിലധികം വോട്ടുകള്‍ ഉണ്ടെന്നും, ഇത് ജനാതിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ വ്യകതമാക്കിയിരുന്നു
സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടര്‍മാരുടെ വിവരങ്ങള്‍ എറോനെറ്റ് സോഫ്റ്റ് വെയറിലെ ലോജിക്കല്‍ എറര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്ത് തലത്തില്‍ തയാറാക്കണം.
പരിശോധനയില്‍ ഇനിയും ഇരട്ട വോട്ടുകള്‍ കൂടാനാണ് സാധ്യത. അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് ചെന്നിത്തല പരാതി ഉന്നയിച്ചിരുന്നത്. ഈ വിഷയം പരിശോധനക്ക് വിധയമാക്കിയപ്പോള്‍ വാസ്തവമാണെന്ന് തെളിഞ്ഞു.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഇത്തരം നടപടികളില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതികളൂണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളില്ലാതായിരിക്കുകയാണ്.
80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്
മുന്നണി സ്ഥാനാർഥികളിൽ ഭൂരിപക്ഷവും പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് എറണാകുളത്ത് 133,തൃശൂർ 103, കോഴിക്കോട് 95, തിരുവനന്തപുരം 92, കണ്ണൂർ 91 ഉം പത്രികകൾ ലഭിച്ചു. ഈ ജില്ലകളിലാണ് കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്
തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസി [മീഡിയ സര്‍ട്ടിഫികേഷന്‍ ആന്‍ഡ് മോണിറ്ററിംഗ്] കമ്മിറ്റിയുടെ അനുമതി ഉണ്ടായിരിക്കണം
കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാവൂ.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് കൊവിഡ് വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്.
ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിൽ നടക്കുന്നതിനാൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങൾ ശരിയാണെന്നും പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കാം
സ്പര്‍ശം വഴിയുള്ള കോവിഡ് വ്യാപനം തടയാമെന്നതാണ് ഇതുവഴി വോട്ടര്‍മാര്‍ കരുതുന്നത്. വിരലമര്‍ത്തുന്നതിന് പകരം ഇങ്ങനെ കുത്തുന്നതിലൂടെ വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കമ്മീഷന്‍ ഇത്തരത്തില്‍ വോട്ടുചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.
പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി നാട്ടിലെ തങ്ങളുടെ ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നേരിട്ട് വോട്ടു ചെയ്യാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഇനി ലഭിക്കുക
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ജനങ്ങൾ കൂടിനിൽക്കുന്ന തരത്തിലുള്ള റാലികൾ നടത്തരുതെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു.